വർഷം: 2012
സിനിമ: ട്രിവാൻഡ്രം ലോഡ്ജ്
സംവിധാനം: വി. കെ. പ്രകാശ്
സംഗീതം: എം. ജയചന്ദ്രൻ
വരികൾ: രഫീഖ് അഹമ്മദ്
ആലാപനം: രാജേഷ് കൃഷ്ണൻ
അഭിനയം: അനൂപ് മേനോൻ, ഭാവന
വരികൾ
കിളികൾ പറന്നതോ.. പ്രണയം വിടർന്നതോ..
പുഴകൾ നിറഞ്ഞതോ...
കനവാണോ..
മിഴികൾ തിളങ്ങിയോ.. മൊഴികൾ കിലുങ്ങിയോ..
ചെവിയോർത്തിരുന്നതും
നിനവാണോ..
മഴയിൽ നനഞ്ഞുവോ.. കുളിരിൽ കുതിർന്നുവോ
ഹൃദയം കവിഞ്ഞു നീ... കടലായോ
കിളികൾ പറന്നതോ.. പ്രണയം വിടർന്നതോ..
പുഴകൾ നിറഞ്ഞതോ...
കനവാണോ..
കാറ്റിലൂടെ... നിലാവിൻ മേട്ടിലൂടെ
അലിഞ്ഞിടാൻ വരൂ പുണരാൻ വരൂ
മലർവാസമേ നീ...
താര ജാലം... മിനുങ്ങും പാതിരാവിൽ
പനിനീരിതൾ.. വിതറീടുകീ പുതു മഞ്ഞിലാകെ...
ഇതളിൽ മയങ്ങിയോ..
ഒരു നാൾ ഉണർന്നുവോ..
അരികിൽ വിലോലമായ്...
ശലഭം വിരുന്നു വന്നുവൊ...
കിളികൾ പറന്നതോ.. പ്രണയം വിടർന്നതോ..
പുഴകൾ നിറഞ്ഞതോ...
കനവാണോ..
രാവിലൂടെ... കിനാവിൻ കോണിലൂടെ...
തിരഞ്ഞു വന്നുവോ തിരിനീട്ടിയോ സ്മൃതിനാളമേ നീ
ഓർമപോലെ... തലോടും തെന്നൽ പോലെ
നറുചന്ദനം പൊതിയാൻ വരൂ നിറമാറിലാകെ..
പ്രിയമോടണിഞ്ഞതോ..
അറിയാതഴിഞ്ഞതോ
വെയിലിൻ ദളങ്ങളോ സഖി നീ മറന്ന ചിലങ്കയോ
മിഴികൾ തിളങ്ങിയോ.. മൊഴികൾ കിലുങ്ങിയോ..
ചെവിയോർത്തിരുന്നതും
നിനവാണോ..
മഴയിൽ നനഞ്ഞുവോ.. കുളിരിൽ കുതിർന്നുവോ
ഹൃദയം കവിഞ്ഞു നീ... കടലായോ
സിനിമ: ട്രിവാൻഡ്രം ലോഡ്ജ്
സംവിധാനം: വി. കെ. പ്രകാശ്
സംഗീതം: എം. ജയചന്ദ്രൻ
വരികൾ: രഫീഖ് അഹമ്മദ്
ആലാപനം: രാജേഷ് കൃഷ്ണൻ
അഭിനയം: അനൂപ് മേനോൻ, ഭാവന
ട്രിവാൻഡ്രം ലോഡ്ജ് (2012): കിളികൾ പറന്നതോ വരികൾ |
വരികൾ
കിളികൾ പറന്നതോ.. പ്രണയം വിടർന്നതോ..
പുഴകൾ നിറഞ്ഞതോ...
കനവാണോ..
മിഴികൾ തിളങ്ങിയോ.. മൊഴികൾ കിലുങ്ങിയോ..
ചെവിയോർത്തിരുന്നതും
നിനവാണോ..
മഴയിൽ നനഞ്ഞുവോ.. കുളിരിൽ കുതിർന്നുവോ
ഹൃദയം കവിഞ്ഞു നീ... കടലായോ
കിളികൾ പറന്നതോ.. പ്രണയം വിടർന്നതോ..
പുഴകൾ നിറഞ്ഞതോ...
കനവാണോ..
കാറ്റിലൂടെ... നിലാവിൻ മേട്ടിലൂടെ
അലിഞ്ഞിടാൻ വരൂ പുണരാൻ വരൂ
മലർവാസമേ നീ...
താര ജാലം... മിനുങ്ങും പാതിരാവിൽ
പനിനീരിതൾ.. വിതറീടുകീ പുതു മഞ്ഞിലാകെ...
ഇതളിൽ മയങ്ങിയോ..
ഒരു നാൾ ഉണർന്നുവോ..
അരികിൽ വിലോലമായ്...
ശലഭം വിരുന്നു വന്നുവൊ...
കിളികൾ പറന്നതോ.. പ്രണയം വിടർന്നതോ..
പുഴകൾ നിറഞ്ഞതോ...
കനവാണോ..
രാവിലൂടെ... കിനാവിൻ കോണിലൂടെ...
തിരഞ്ഞു വന്നുവോ തിരിനീട്ടിയോ സ്മൃതിനാളമേ നീ
ഓർമപോലെ... തലോടും തെന്നൽ പോലെ
നറുചന്ദനം പൊതിയാൻ വരൂ നിറമാറിലാകെ..
പ്രിയമോടണിഞ്ഞതോ..
അറിയാതഴിഞ്ഞതോ
വെയിലിൻ ദളങ്ങളോ സഖി നീ മറന്ന ചിലങ്കയോ
മിഴികൾ തിളങ്ങിയോ.. മൊഴികൾ കിലുങ്ങിയോ..
ചെവിയോർത്തിരുന്നതും
നിനവാണോ..
മഴയിൽ നനഞ്ഞുവോ.. കുളിരിൽ കുതിർന്നുവോ
ഹൃദയം കവിഞ്ഞു നീ... കടലായോ
0 comments :
Post a Comment