വർഷം : 2018
ചിത്രം : ജോസഫ്
സംവിധാനം : എം പദ്മകുമാർ
സംഗീതം : രഞ്ജിൻ രാജ്
വരികൾ : അജീഷ് ദാസൻ
പാടിയത് : വിജയ് യേശുദാസ്
സംവിധാനം : എം പദ്മകുമാർ
വരികൾ : അജീഷ് ദാസൻ
Lyrics in English
വരികൾ
പൂമുത്തോളേ നീയെരിഞ്ഞ
വഴിയിൽ ഞാൻ മഴയായി പെയ്തെടി
ആരീരാരം ഇടറല്ലെ-
മണിമുത്തേ കണ്മണീ
മാറത്തുറക്കാനിന്നോളം തണലെല്ലാം
വെയിലായി കൊണ്ടെടീ
മാനത്തോളം മഴവില്ലായ്-
വളരേണം എൻമണീ
ആഴിത്തിരമാല പോലെ
കാത്തു നിന്നെയേൽക്കാം
പീലിച്ചെറു തൂവൽ വീശി
കാറ്റിലാടി നീങ്ങാം
കനിയേ ഇനിയെൻ
കനവിതളായ് നീ വാ
നിധിയേ മടിയിൽ
പുതുമലരായ് വാ വാ
പൂമുത്തോളേ നീയെരിഞ്ഞ
വഴിയിൽ ഞാൻ മഴയായി പെയ്തെടി
ആരീരാരം ഇടറല്ലെ
മണിമുത്തേ കണ്മണീ
ആരും കാണാ മേട്ടിലേ..
തിങ്കൾ നെയ്യും കൂട്ടിലേ..
ഇണക്കുയിൽ പാടും പാട്ടിൻ
താളം പകരാം
പേർമണിപ്പൂവിലെ
തേനോഴുകും നോവിനെ
ഓമൽച്ചിരി നൂറുംനീർത്തി
മാറത്തൊതുക്കാം
സ്നേഹക്കളിയോടമേറി
നിൻ തീരത്തെന്നും കാവലായ്
മോഹക്കൊതി വാക്കു തൂകി
നിൻചാരത്തെന്നും ഓമലായ്
എന്നെന്നും കണ്ണേ നിൻ കൂട്ടായ്
നെഞ്ചിൽ പുഞ്ചിരി തൂകുന്ന
പൊന്നോമൽ പൂവുറങ്ങ്
പൂമുത്തോളേ നീയെരിഞ്ഞ
വഴിയിൽ ഞാൻ മഴയായി പെയ്തെടി
ആരീരാരം ഇടറല്ലെ-
മണിമുത്തേ കണ്മണീ
മാറത്തുറക്കാനിന്നോളം തണലെല്ലാം
വെയിലായി കൊണ്ടെടീ
മാനത്തോളം മഴവില്ലായ്-
വളരേണം എൻമണീ
ആഴിത്തിരമാല പോലെ
കാത്തു നിന്നെയേൽക്കാം
പീലിച്ചെറു തൂവൽ വീശി
കാറ്റിലാടി നീങ്ങാം
കനിയേ ഇനിയെൻ
കനവിതളായ് നീ വാ
നിധിയേ മടിയിൽ
പുതുമലരായ് വാ വാ..
Lyrics in English

Wow - Tap Here
ReplyDelete