ചിത്രം : ജാലകം
വർഷം : 1987
സംവിധാനം : ഹരികുമാർ
സംഗീതം : എം.ജി.രാധാകൃഷ്ണന്‍
ഗാനരചന : ഒ. എൻ. വി. കുറുപ്പ്
ഗായകൻ : യേശുദാസ്
നായകൻ : എം. ജി. സോമൻ, അശോകൻ
നായിക : പാർവ്വതി
ഒരു ദലം... ഒരു ദലം മാത്രം..
ഒരു ദലം മാത്രം വിടര്‍ന്നൊരു ചെമ്പനീര്‍,
മുകുളമായ് നീയെന്റെ മുന്നില്‍ നിന്നു..
ഒരു ദലം മാത്രം വിടര്‍ന്നൊരു ചെമ്പനീര്‍,
മുകുളമായ് നീയെന്റെ മുന്നില്‍ നിന്നു...
തരളകപോലങ്ങള്‍ നുള്ളി നോവിക്കാതെ,
തഴുകാതെ ഞാന്‍ നോക്കി നിന്നു..
തരളകപോലങ്ങള്‍ നുള്ളി നോവിക്കാതെ,
തഴുകാതെ ഞാന്‍ നോക്കി നിന്നു..
ഒരു ദലം മാത്രം വിടര്‍ന്നൊരു ചെമ്പനീര്‍,
മുകുളമായ് നീയെന്റെ മുന്നില്‍ നിന്നു..
കൂടുകള്‍ക്കുള്ളില്‍ കുറുകിയിരിക്കുന്നു മോഹങ്ങള്‍..
കൂടുകള്‍ക്കുള്ളില്‍ കുറുകിയിരിക്കുന്നു മോഹങ്ങള്‍...
പറയാതെ കൊക്കില്‍ ഒതുക്കിയതെല്ലാം,
വിരലിൻറെ തുമ്പില്‍ തുടിച്ചുനിന്നു...
പറയാതെ കൊക്കില്‍ ഒതുക്കിയതെല്ലാം,
വിരലിൻറെ തുമ്പില്‍ തുടിച്ചുനിന്നു...
ഒരു ദലം മാത്രം വിടര്‍ന്നൊരു ചെമ്പനീര്‍,
മുകുളമായ് നീയെന്റെ മുന്നില്‍ നിന്നു...
തരളകപോലങ്ങള്‍ നുള്ളി നോവിക്കാതെ,
ഒരു ദലം മാത്രം വിടര്‍ന്നൊരു ചെമ്പനീര്‍,
മുകുളമായ് നീയെന്റെ മുന്നില്‍ നിന്നു...
ഓരോ ദലവും വിടരും മാത്രകള്‍ ഓരോ വരയായി, വര്‍ണ്ണമായി...
ഒരു മണ്‍ചുമരിൻറെ നെറുകയില്‍ നിന്നെ ഞാന്‍,
ഒരു പൊന്‍ തിടമ്പായെടുത്തു വെച്ചൂ ...
ഒരു മണ്‍ചുമരിൻറെ നെറുകയില്‍ നിന്നെ ഞാന്‍,
ഒരു പൊന്‍ തിടമ്പായെടുത്തു വെച്ചൂ...
അ...ആ...അ...ആ....അ...ആ...
ഒരു ദലം മാത്രം വിടര്‍ന്നൊരു ചെമ്പനീര്‍,
മുകുളമായ് നീയെന്റെ മുന്നില്‍ നിന്നു...
ഒരു ദലം മാത്രം : ജാലകം (1987)
1987
,
അശോകൻ
,
എം. ജി. സോമൻ
,
എം.ജി.രാധാകൃഷ്ണന്‍
,
ഒ.എൻ.വി.കുറുപ്പ്
,
ജാലകം
,
പാർവതി
,
യേശുദാസ്
,
ഹരികുമാർ
0 comments :
Post a Comment