ചിത്രം : സൂര്യഗായത്രി
വർഷം : 1992
സംവിധാനം : അനിൽ
സംഗീതം : രവീന്ദ്രൻ മാസ്റ്റർ
ഗാനരചന : ഒ. എൻ. വി. കുറുപ്പ്
ഗായകൻ : യേശുദാസ്
ഗായിക : ചിത്ര
നായകൻ : മോഹൻലാൽ, നെടുമുടി വേണു
നായിക : ഉർവശി, പാർവ്വതി
തമ്പുരു കുളിര്‍ ചൂടിയോ, തളിരംഗുലി തൊടുമ്പോള്‍..
തമ്പുരു കുളിര്‍ ചൂടിയോ, തളിരംഗുലി തൊടുമ്പോള്‍..
താമരതന്‍ തണ്ടുപോല്‍, കോമളമാ പാണികള്‍,
തഴുകുമെന്‍ കൈകളും, തരളിതമായ് സഖീ...
തമ്പുരു കുളിര്‍ ചൂടിയോ, തളിരംഗുലി തൊടുമ്പോള്‍..
ചന്ദന സുഗന്ധികള്‍ ജമന്തികള്‍ വിടര്‍ന്നുവോ,
മന്ദിരാങ്കണത്തില്‍ നിൻറെ മഞ്ജുഗീതം കേള്‍ക്കവേ...
കാട്ടുമുളം തണ്ടിലൂതും കാറ്റുപോലണഞ്ഞ നിന്‍,
പാട്ടിലെഴുമാസ്വരങ്ങളേറ്റു പാടി നിന്നു ഞാന്‍..
പൂത്തു നീളേ താഴ്വാരം, പൂത്തു നീലാകാശം..
തമ്പുരു കുളിര്‍ ചൂടിയോ, തളിരംഗുലി തൊടുമ്പോള്‍..
ലാലലാല ലാലല ലലാലലാ ലാലലാ....
ലാലലാല ലാലല ലലാലലാ ലാലലാ....
പൂവു പെറ്റൊരുണ്ണിയാ തേന്മാവിലാടും വേളയില്‍,
പൂവൊരോര്‍മ്മ മാത്രമായ് താരാട്ടും തെന്നല്‍ തേങ്ങിയോ..
തൈക്കുളിരില്‍ പൂ വിരിഞ്ഞു പൊങ്കലും പൊന്നോണവും,
കൈക്കുടന്ന നീട്ടി നിൻറെ ഗാനതീര്‍ത്ഥമൊന്നിനായ്..
കണ്ണീര്‍പ്പാടം നീന്തുമ്പോള്‍, വന്നീല നീ കൂടെ...
തമ്പുരു കുളിര്‍ ചൂടിയോ, തളിരംഗുലി തൊടുമ്പോള്‍..
തമ്പുരു കുളിര്‍ ചൂടിയോ, തളിരംഗുലി തൊടുമ്പോള്‍..
താമരതന്‍ തണ്ടുപോല്‍, കോമളമാ പാണികള്‍,
തഴുകുമെന്‍ കൈകളും, തരളിതമായ് സഖീ...
തമ്പുരു കുളിര്‍ ചൂടിയോ, തളിരംഗുലി തൊടുമ്പോള്‍..
തമ്പുരു കുളിര്‍ ചൂടിയോ, തളിരംഗുലി തൊടുമ്പോള്‍..
തമ്പുരു കുളിർ ചൂടിയോ : സൂര്യഗായത്രി (1992)
1992
,
ഉർവശി
,
ഒ.എൻ.വി.കുറുപ്പ്
,
ചിത്ര
,
നെടുമുടി വേണു
,
പാർവതി
,
മോഹൻലാൽ
,
യേശുദാസ്
,
രവീന്ദ്രൻ മാസ്റ്റർ
,
സൂര്യഗായത്രി