കുമ്പളങ്ങി നൈറ്റ്‌സ് (2019): ഉയിരിൽ തൊടും വരികൾ

കുമ്പളങ്ങി നൈറ്റ്‌സ് (2019): ഉയിരിൽ തൊടും വരികൾ


വർഷം : 2019 
ചിത്രം : കുമ്പളങ്ങി നൈറ്റ്‌സ്
സംവിധാനം : മധു സി നാരായണൻ 
സംഗീതം : സുഷിൻ ശ്യാം 
വരികൾ : അൻവർ അലി 
പാടിയത് : സൂരജ് സന്തോഷ് , ആനി ആമി 
അഭിനയിച്ചത് : ഷെയിൻ നിഗം , അന്നാ ബെൻ 




Lyrics in English


വരികൾ

ഉയിരിൽ തൊടും തളിർ
വിരലാവണേ നീ..
അരികേ നടക്കണേ.. അലയും
ചുടുകാറ്റിനു കൂട്ടിണയായ്


നാമൊരു നാൾ കിനാക്കുടിലിൽ
ചെന്നണയുമിരുനിലാവലയായ്..


ആരും കാണാ ഹൃദയതാരമതിൽ
ഉരുകി നാമന്നാരും കേൾക്കാ പ്രണയാജാലകഥ
പലവുരു പറയുമോ..


ഉയിരിൽ തൊടും കുളിർ
വിരലായിടാം ഞാൻ
അരികേ നടന്നിടാം അലയും
ചുടുകാറ്റിനു കൂട്ടിണയായ്


നാമൊരു നാൾ കിനാക്കുടിലിൽ
ചെന്നണയുമിരുനിലാവലയായ്
ആരും കാണാ ഹൃദയതാരമതിൽ
ഉരുകി നാമന്നാരും കേൾക്കാ പ്രണയാജാലകഥ
പലവുരു പറയുമോ..


വഴിയോരങ്ങൾ തോറും
തണലായീ പടർച്ചില്ല നീ
കുടയായ് നിവർന്നൂ നീ
നോവാറാതെ തോരാതെ പെയ്കേ
തുഴയോളങ്ങൾ പോൽ നിൻ
കടവത്തോന്നു ഞാൻ തൊട്ടു മെല്ലെ..


കാറ്റേ ചില്ലയിതിൽ വീശണേ
കാറേ ഇലയിതിൽ പെയ്യണേ
മെല്ലെ തീരമിതിലോളങ്ങളോളങ്ങളായി നീ വരൂ

ഉയിരിൽ തലോടിടും
ഉയിരായിടും നാം
നാമൊരു നാൾ കിനാക്കടലിൽ
ചെന്നണയുമിരുനിലാനദിയായ് 

ആരും കാണാ ഹൃദയതാരമതിൽ
ഉരുകി നാമന്നാരും കേൾക്കാ പ്രണയാജാലകഥ
പലവുരു തുടരുമോ

Lyrics in English

Share on Google Plus

About Lyrichords

LyRICHORDS is focussed on collecting database of lyrics from various languages in the media industry.

0 comments :

Post a Comment