അഴകിയ രാവണൻ (1996): വെണ്ണിലാ ചന്ദന കിണ്ണം വരികൾ

വർഷം : 1996 
ചിത്രം : അഴകിയ രാവണൻ 
സംവിധാനം : കമൽ 
സംഗീതം : വിദ്യാസാഗർ 
വരികൾ : കൈതപ്രം ദാമോദരൻ നംബൂതിരി 
പാടിയത് : കെ ജെ യേശുദാസ്, ശബ്നം 
അഭിനയിച്ചത്: മമ്മൂട്ടി, കാവ്യാ മാധവൻ, ശ്രീനിവാസൻ, ഭാനുപ്രിയ 

അഴകിയ രാവണൻ (1996): വെണ്ണിലാ ചന്ദന കിണ്ണം വരികൾ
അഴകിയ രാവണൻ (1996): വെണ്ണിലാ ചന്ദന കിണ്ണം വരികൾ 

Lyrics in English

വരികൾ 

വെണ്ണിലാ ചന്ദന കിണ്ണം പുന്നമട കായലിൽ വീണേ 
കുഞ്ഞിളം കയ്യിൽ മെല്ലെ കോരിയെടുക്കാൻ വാ..
മുണ്ടകൻ കൊയ്ത്ത്തു കഴിഞ്ഞു ആറ്റകിളി പോകും നേരം 
മഞ്ഞണി തൂവൽ കൊണ്ടൊരു കൂടൊരുക്കാൻ വാ..

കാലി മേയ്യുന്ന പുല്ലാനി കാട്ടിൽ 
കണ്ണി മാങ്ങ കടിച്ചു നടക്കാം 
കാറ്റിൻ പാദസരങ്ങൾ കിലുക്കാം 
കുന്നി മഞ്ചാടി കുന്നിലേറാം 

പിന്നിൽ വന്നു കണ്ണ് പൊത്താം 
കണ്ടുവെന്നു കള്ളം ചൊല്ലാം 
കാണാത്ത കഥകളിലെ രാജാവും രാണിയുമാകാം 
ഓണ വില്ലും കൈകളിലേന്തി ഉഞ്ഞാലാടാം 
പീലി നീട്ടുന്ന കോല മയിലാം 
മുകിലോടുന്ന മേട്ടിലോളിക്കാം 
സ്വർണ മീനായ്‌ നീന്തി തുടിക്കാം 
വഞ്ചി പാട്ടിന്റെ വിള്ളിലേറാം 

വെണ്ണിലാ ചന്ദന കിണ്ണം പുന്നമട കായലിൽ വീണേ 
കുഞ്ഞിളം കയ്യിൽ മെല്ലെ കോരിയെടുക്കാൻ വാ..
മുണ്ടകൻ കൊയ്ത്ത്തു കഴിഞ്ഞു ആറ്റകിളി പോകും നേരം 
മഞ്ഞണി തൂവൽ കൊണ്ടൊരു കൂടൊരുക്കാൻ വാ..

മ്മ്മം .... മ്മ്മം ....
ആ .....ആ ...ആ .......ആ ....മ്മ്മം .... മ്മ്മം ....

കണ്ണാരം പൊത്തി കളിക്കാം.. 
മണ്ണപ്പം ചുട്ടു വിളമ്ബാം 

ചക്കര മാവിൻ ചോട്ടിൽ..  കൊത്തങ്ങൾ ആറാവെപ്പും 
ആതിരകൾ നാമം ചൊല്ലും അംബലം കാണാം 

നാളെ കിന്നാര കുരിവിക്കു ചോറുണ് 
പിന്നെ അണ്ണാറകണ്ണന് പാലുട്ട് 
ദൂരെ അപപ്പൂപ്പൻ തടിക്കു കല്യാണം 
കുട്ടിആനക്ക് നീരാട്ട്‌ 

വെണ്ണിലാ ചന്ദന കിണ്ണം പുന്നമട കായലിൽ വീണേ 
കുഞ്ഞിളം കയ്യിൽ മെല്ലെ കോരിയെടുക്കാൻ വാ..
മുണ്ടകൻ കൊയ്ത്ത്തു കഴിഞ്ഞു ആറ്റകിളി പോകും നേരം 
മഞ്ഞണി തൂവൽ കൊണ്ടൊരു കൂടൊരുക്കാൻ വാ..

കാലി മേയ്യുന്ന പുല്ലാനി കാട്ടിൽ 
കണ്ണി മാങ്ങ കടിച്ചു നടക്കാം 
കാറ്റിൻ പാദസരങ്ങൾ  കിലുക്കാം 

കുന്നി മഞ്ചാടി കുന്നിലേറാം 

Lyrics in EnglishShare on Google Plus

About Lyrichords

LyRICHORDS is focussed on collecting database of lyrics from various languages in the media industry.

7 comments :