സ്പിരിറ്റ്‌ (2012) : മരണമെത്തുന്ന നേരത്തു നീയെൻറെ വരികൾ

Lyrics in English


വർഷം : 2012 
ചിത്രം : സ്പിരിറ്റ്‌ 
സംവിധാനം : രഞ്ജിത്ത് 
ഗാനരചന : 
റഫീഖ് അഹമ്മദ് 

സംഗീതം : ഷഹബാസ് അമൻ 
ഗായകൻ : ഉണ്ണി മേനോൻ 
അഭിനയിച്ചത് : മോഹൻലാൽ 

സ്പിരിറ്റ്‌ (2012) : മരണമെത്തുന്ന നേരത്തു നീയെൻറെ വരികൾ
സ്പിരിറ്റ്‌ (2012) : മരണമെത്തുന്ന നേരത്തു നീയെൻറെ വരികൾ 

വരികൾ 

മരണമെത്തുന്ന നേരത്തു നീയെൻറെ അരികിൽ 

ഇത്തിരി നേരം ഇരിക്കണേ.....
കനലുകൾ കോരി മരവിച്ച വിരലുകൾ 
ഒടുവിൽ നിന്നെ തലോടി ശമിക്കുവാൻ ...
ഒടുവിലായി  അകത്തേക്കെടുക്കും ശ്വാസ കണികയിൽ 

നിൻറെ ഗന്ധമുണ്ടാകുവാൻ....
മരണമെത്തുന്ന നേരത്തു നീയെൻറെ അരികിൽ 
ഇത്തിരി നേരം ഇരിക്കണേ.....

ഇനി തുറക്കേണ്ടതില്ലാത്ത  കൺകളിൽ പ്രിയതേ 

നിൻ  മുഖം മുങ്ങി കിടക്കുവാൻ...
ഒരു സ്വരം പോലുമിനി എടുക്കാതോരീ ചെവികൾ 
നിൻ സ്വര മുദ്രയാൽ മൂടുവാൻ ...
അറിവും ഓർമയും കത്തും ശിരസ്സിൽ നിൻ ഹരിത 

സ്വച്ച സ്മരണകൾ പെയ്യുവാൻ ...
മരണമെത്തുന്ന നേരത്തു നീയെൻറെ അരികിൽ 
ഇത്തിരി നേരം ഇരിക്കണേ.....

ആധരമാം ചുംബനത്തിന്റെ മുറിവു നിൻ മധുര 

നാമ ജപത്തിനാൽ കൂടുവാൻ ....
പ്രണയമേ ... നിന്നിലേക്കു നടന്നോരെൻ വഴികൾ ...
ഓർത്തെൻറെ പാദം തണുക്കുവാൻ ...
പ്രണയമേ ... നിന്നിലേക്കു നടന്നോരെൻ വഴികൾ ...
ഓർത്തെൻറെ പാദം തണുക്കുവാൻ ...

അതുമതി ഈ ഉടൽ മൂടിയ മണ്ണിൽ നിന്നിവന് 

പുൽക്കൊടി..യായ് ഉയിർതേൽക്കുവാൻ ...
മരണമെത്തുന്ന നേരത്തു നീയെൻറെ അരികിൽ 
ഇത്തിരി നേരം ഇരിക്കണേ.....
മരണമെത്തുന്ന നേരത്തു നീയെൻറെ അരികിൽ 

ഇത്തിരി നേരം ഇരിക്കണേ.....

ഉം .......................Lyrics in English

Share on Google Plus

About LyRICHORDS

LyRICHORDS is focussed on collecting database of lyrics from various languages in the media industry.

2 comments :

 1. you have mistake ഗാനരചന റഫീഖ് അഹമ്മദ്
  സംഗീതം ഷഹബാസ് അമൻ

  ReplyDelete
  Replies
  1. Thanks for bringing into notice. Appreciated :)

   Delete