വർഷം : 2015
ചിത്രം : ചാർലീ
സംവിധാനം : മാർട്ടിൻ പ്രക്കാട്ട്
സംഗീതം : ഗോപി സുന്ദർ
വരികൾ : റഫീഖ് അഹമ്മദ്
പാടിയത്: ശ്രേയ ഘോസാൽ
അഭിനയിച്ചത് : ദുൽഖർ സൽമാൻ, അപർണ ഗോപിനാഥ്
Lyrics in English
![]() |
ചാർലീ (2015) : പുതുമഴയായ് ചിറകടിയായ് വരികൾ |
വരികൾ
പുതുമഴയായ് ചിറകടിയായ്
ജനലരികിൽ കുറുകി വരും..
കുളിരലയായ്..
മിഴി നനയും നിനവുകളിൽ
പടവുകളിൽ കയറി വരും..
പകലൊളിയായ് ...
ഇന്നേതോരജ്ഞാത നവ സൗരഭം
എൻ വാതിലിൽ വന്നു കയ്യ് നീട്ടുമോ...
ഇതുവരെ നീ .. കിനാവിൻ ഓരത്തെ പൂവേ ...
ഇനിയരികേ .. വിരിഞ്ഞെ നിൽക്കാമോ പൂവേ..
പുതുമഴയായ് ചിറകടിയായ്
ജനലരികിൽ കുറുകി വരും
കുളിരലയായ്..
മിഴി നനയും നിനവുകളിൽ
പടവുകളിൽ കയറി വരും
പകലൊളിയായ് ...
മായാ ശലഭമായ് ചിറകുകൾ വീശി നീ..
തളിരലയിൽ വന്നുവോ മന്ത്രമോതുവാൻ
പാറാകേ അമൃതമുതിരും
ചെറു പൂങ്കാറ്റായ് നീ ഇതിലെ ഇതിലെ ..
ഇതുവരെ നീ .. കിനാവിൻ ഓരത്തെ പൂവേ ...
ഇനിയരികേ .. വിരിഞ്ഞെ നിൽക്കാമോ പൂവേ..
പുതുമഴയായ് ചിറകടിയായ്
ജനലരികിൽ കുറുകി വരും..
കുളിരലയായ്..
ഇന്നേതോരജ്ഞാത നവ സൗരഭം
എൻ വാതിലിൽ വന്നു കയ്യ് നീട്ടുമോ...
ഇതുവരെ നീ .. കിനാവിൻ ഓരത്തെ പൂവേ ... പൂവേ ...
ഇനിയരികേ .. വിരിഞ്ഞെ നിൽക്കാമോ പൂവേ..
ആഹാ .......പൂവേ ...
0 comments :
Post a Comment