ബാംഗ്ലൂർ ഡെയ്സ് (2014) : തുടക്കം മാംഗല്ല്യം തന്ദുനാനേനാ വരികൾ

ചിത്രം            :  ബാംഗ്ലൂർ ഡെയ്സ് 
വർഷം          :  2014 
സംവിധാനം : അഞ്ജലി മേനോൻ
ഗാനരചന     : സന്തോഷ്‌ വർമ്മ 
സംഗീതം       :  ഗോപി സുന്ദർ 
ഗായകൻ       :  വിജയ്‌ യേശുദാസ്, സച്ചിൻ വാരിയർ  
നായകൻ       : ദുൽഖർ സൽമാൻ, ഫഹദ് ഫാസിൽ, നിവിൻ പോളി   
നായിക         : നസ്രിയ നസിം, ഇഷ തൽവാർ, പാർവ്വതി    

Click here for lyrics in English

ബാംഗ്ലൂർ ഡെയ്സ്  (2014) : തുടക്കം മാംഗല്ല്യം തന്ദുനാനേനാ വരികൾ
ബാംഗ്ലൂർ ഡെയ്സ്  (2014) : തുടക്കം മാംഗല്ല്യം തന്ദുനാനേനാ വരികൾ വരികൾ 

പച്ച കിളിക്കൊരു കൂട്, പച്ച കരിമ്പഴിയുള്ള കൂട്..
പച്ച കിളിക്കൊരു കൂട്, പച്ച കരിമ്പഴിയുള്ള കൂട്..
കണ്ണാളൻ കെട്ടുന്നുണ്ടല്ലോ, അത് നിന്നെ കൂട്ടാനാണല്ലോ,

തുടക്കം മാംഗല്ല്യം, തന്ദുനാനേനാ.
പിന്നെ ജീവിതം, ദുംതനാനേനാ...(2)         

കണിയല്ലേ കണ്മണിയല്ലേ ആദ്യം ചൊല്ലും നിൻ കണവൻ,
കണ്ണാ നീ  വെയിൽകൊള്ളല്ലേ, നീയും ചൊല്ലും.
കഥ മാറും ചേകവനാകും, ഉറുമിയെടുക്കും പടവീരൻ,
ഹേ ഹേ.. പിന്നോതിരകടകം..
ഹേ ഹേ.. എരിപൊടിയങ്കം..

കേട്ടോ നീ കേട്ടോ,  ഈ കൂട്ടിൽ പെട്ടാൽപ്പിന്നെ,
നീലാകാശം കണ്ടോരില്ലെന്നാരോ ചൊല്ലുന്നേ,
കണ്ണാൽ എൻ കണ്ണാൽ, ഞാൻ കള്ളതാക്കോൽ തീർക്കും,
വെള്ളിൽ പക്ഷിക്കൊപ്പം മേലെ വിണ്ണിൽ പാറും ഞാനും..
മിടുക്കിയെ മെരുക്കി, താലിക്കുരുക്കിലാക്കി, കുറുമ്പൊതുക്കി,
തടങ്കലിൽ തളച്ചു കാണാൻ മനസിലുമൊരുകൊതിയുണ്ടല്ലോ..

കുറുമ്പ്, കട്ടുറുമ്പ് കൂട്ടം നുഴഞ്ഞുകേറാതടച്ചു കെട്ടി,
എനിക്കവൻ ഒരുക്കി നൽകും ഒരു സ്വർഗം..       

തുടക്കം മാംഗല്ല്യം, തന്ദുനാനേനാ.
പിന്നെ ജീവിതം, ദുംതനാനേനാ...
പച്ച കിളിക്കൊരു കൂട്, പച്ച കരിമ്പഴിയുള്ള കൂട്..
പച്ച കിളിക്കൊരു കൂട്, പച്ച കരിമ്പഴിയുള്ള കൂട്..
കണ്ണാളൻ കെട്ടുന്നുണ്ടല്ലോ, അത് നിന്നെ കൂട്ടാനാണല്ലോ..

(തുടക്കം മാംഗല്ല്യം....)


Click here for lyrics in English
             
Share on Google Plus

About Lyrichords

LyRICHORDS is focussed on collecting database of lyrics from various languages in the media industry.

0 comments :

Post a Comment