നിറങ്ങളേ പാടൂ : അഹം (1992 )

ചിത്രം            :  അഹം 
വർഷം          :  1992 
സംവിധാനം :  രാജീവ്‌ നാഥ് 
സംഗീതം       :  രവീന്ദ്രൻ മാസ്റ്റർ  
ഗാനരചന     : കാവാലം നാരായണ പണിക്കർ 
ഗായകൻ       : യേശുദാസ് 
നായകൻ       : മോഹൻലാൽ, നെടുമുടി വേണു, സുരേഷ് ഗോപി 
നായിക         : ഉർവശി നിറങ്ങളേ.. പാടൂ ..
നിറങ്ങളേ പാടൂ,
കളമിതിലെഴുതിയ ദിവ്യാനുരാഗ,
സ്വരമയ ലഹരിതൻ ലയഭര വാസന്ത,
നിറങ്ങളേ.. പാടൂ ..

മഴവിൽക്കൊടിയിൽ അലിയും മറവിയാൽ.. ആ...ആ...
മഴവിൽക്കൊടിയിൽ അലിയും മറവിയാൽ..
മനസ്സിലെയീറനാം പരിമളമായ്,
വിടരും ദളങ്ങളിൽ ഒളിയും ലജ്ജയായ്,
വിടരും ദളങ്ങളിൽ ഒളിയും ലജ്ജയായ്,
പൊഴിയും പൂമ്പൊടി മഴയുടെ ഈണമായ്..

നിറങ്ങളേ.. പാടൂ ......

ഇളതാം വെയിലില്‍ കനവിന്‍ കനിവുമായ്‌,
ഝലതളീഝങ്കാര രതിമന്ത്രമായ്..
ഉറങ്ങും മനസ്സിലെ ഉണരും രഹസ്യമായ്,
ഉറങ്ങും മനസ്സിലെ ഉണരും രഹസ്യമായ്..
ഉറവിന്‍ വായ്ത്താരി കളിയിലെ താളമായ്‌...

നിറങ്ങളേ പാടൂ,
കളമിതിലെഴുതിയ ദിവ്യാനുരാഗ,
സ്വരമയ ലഹരിതൻ ലയഭര വാസന്ത,
നിറങ്ങളേ.. പാടൂ ..


Share on Google Plus

About LyRICHORDS

LyRICHORDS is focussed on collecting database of lyrics from various languages in the media industry.