ജോസഫ് (2018) : പണ്ടു പാടവരമ്പത്തിലൂടെ വരികൾ

ജോസഫ് (2018) : പണ്ടു പാടവരമ്പത്തിലൂടെ വരികൾ



വർഷം : 2018  

ചിത്രം : ജോസഫ്
സംവിധാനം :  എം പദ്മകുമാർ 
സംഗീതം :  ഭാഗ്യരാജ്, രഞ്ജിൻ രാജ്  
വരികൾ :   ഭാഗ്യരാജ്  
പാടിയത് : ജോജു ജോർജ്, ബെനെഡിക്ട് ഷൈൻ  
അഭിനയിച്ചത് :  ജോജു ജോർജ്


വരികൾ

പണ്ടു പാടവരമ്പത്തിലൂടെ 
ഒരു ഓലക്കുടയുമെടുത്ത്
ചെറു ഞാറുനടുന്നൊരുകാല-

ത്തന്ന് ഓടിനടന്നൊരു പെണ്ണേ..

കയ്യിൽ കരിവളയിട്ട് 

കണ്ണിൽ കണ്മഷികൊണ്ടു വരച്ച്
പിന്നെ വാർമുടിയൊക്കെ വിരിച്ച് 
നല്ല ചേലുള്ള പാവാടയിട്ട്..

ആ തോട്ടോരത്തുള്ളൊരു കൈതോലക്കൂട്ടത്തി-

ന്നോരത്തു നിൽക്കണൊരാൽമരത്തിൻ
ചോട്ടിലിരിയ്ക്കണ ദേവിയ്ക്കുചാർത്തുവാൻ 

പൂവുകൾ കൊണ്ടുപോയോ
പെണ്ണേ.. പൂവുകൾ കൊണ്ടുപോയോ..

പണ്ടു പാടവരമ്പത്തിലൂടെ 
ഒരു ഓലക്കുടയുമെടുത്ത്
ചെറു ഞാറുനടുന്നൊരുകാല-
ത്തന്ന് ഓടിനടന്നൊരു പെണ്ണേ

കയ്യിൽ കരിവളയിട്ട് 
കണ്ണിൽ കണ്മഷികൊണ്ടു വരച്ച്
പിന്നെ വാർമുടിയൊക്കെ വിരിച്ച് 
നല്ല ചേലുള്ള പാവാടയിട്ട്

പാണന്റെ പാട്ടിനെന്നും താളം പിടിക്കും പെണ്ണ്
താളത്തിനൊത്തു നല്ല ചോടുവെച്ചീടും
പാടത്തിന്റോരത്തവൾ എന്നും ഇരിക്കും
തെച്ചി..പ്പൂവുപറിയ്ക്കാനായി മെല്ലെ നടക്കും


പാൽക്കാരൻ പയ്യനെക്കാണാൻ 

വാകമരത്തിൻ മറവിലുനിന്ന്
ആരുമറിയാതെയവളെന്നും 
മെല്ലെ നോക്കീടും
പിന്നെ പുഞ്ചിരിതൂകീടും..

പണ്ടു പാടവരമ്പത്തിലൂടെ 
ഒരു ഓലക്കുടയുമെടുത്ത്
ചെറു ഞാറുനടുന്നൊരുകാല-
ത്തന്ന് ഓടിനടന്നൊരു പെണ്ണേ

കയ്യിൽ കരിവളയിട്ട് 
കണ്ണിൽ കണ്മഷികൊണ്ടു വരച്ച്
പിന്നെ വാർമുടിയൊക്കെ വിരിച്ച് 
നല്ല ചേലുള്ള പാവാടയിട്ട്
ആ തോട്ടോരത്തുള്ളൊരു കൈതോലക്കൂട്ടത്തി-
ന്നോരത്തു നിൽക്കണൊരാൽമരത്തിൻ
ചോട്ടിലിരിയ്ക്കണ ദേവിയ്ക്കുചാർത്തുവാൻ 


പൂവുകൾ കൊണ്ടുപോയോ
പെണ്ണേ.. പൂവുകൾ കൊണ്ടുപോയോ..



Lyrics in English

Share on Google Plus

About Lyrichords

LyRICHORDS is focussed on collecting database of lyrics from various languages in the media industry.

0 comments :

Post a Comment