ദയ (1998) : ശാരദേന്ദു നെയ്തു നെയ്തു വരികൾ

ദയ (1998) : ശാരദേന്ദു നെയ്തു നെയ്തു വരികൾ


വർഷം : 1998 
ചിത്രം : ദയ 
സംവിധയകൻ : വേണു 
സംഗീതം : വിശാൽ ഭരദ്വാജ് 
വരികൾ : ഓ എൻ വി കുറുപ്പ്  
പാടിയത് : കെ എസ് ചിത്ര 
അഭിനയിച്ചത് : മഞ്ജു വാരിയർ  



വരികൾ

ശാരദേന്ദു നെയ്തു നെയ്തു നെയ്തു നിവർത്തി
ശാരദേന്ദു നെയ്തു നെയ്തു നെയ്തു നിവർത്തി
നീല രാവിലീ നിലാവിൻ ചിത്ര കംബളം
താരകപ്പൂമ്പൊട്ടു കുത്തിയ രത്നകംബളം
ആരെയാരെയാരെ വരവേൽക്കുവാൻ
ആരെയാരെയാരെ വരവേൽക്കുവാൻ

കൊക്കുരുമ്മി കുറുകിയ വെൺ പ്രാവുകൾ മയങ്ങീ
അത്തറിൻ സുഗന്ധമേകി തെന്നൽ മടങ്ങീ
കൊക്കുരുമ്മി കുറുകിയ വെൺ പ്രാവുകൾ മയങ്ങീ
അത്തറിൻ സുഗന്ധമേകി തെന്നൽ മടങ്ങീ
ചിത്ര വർണ്ണ നൂലിഴകൾ
കോർത്തു കോർത്ത് നെയ്തിടാം
പുത്തനൊരു ജീവിതമാം കംബളം
ആരെയാരെയാരെ വരവേൽക്കുവാൻ
ആരെയാരെയാരെ വരവേൽക്കുവാൻ

മുത്തമിട്ടു തെരു തെരെ
ചുടു കാറ്റു പുണർന്നു
പൊൽപ്പുളക പൊന്നലകൾ
മണ്ണിൽ വിരിഞ്ഞു


നിദ്രയറ്റ രാവുകളിൽ സ്വപ്ന മരുപ്പച്ചയായ്
എത്രയെത്ര നെയ്തു സ്നേഹ കംബളം
ആരെയാരെയാരെ വരവേൽക്കുവാൻ
ആരെയാരെയാരെ വരവേൽക്കുവാൻ
ശാരദേന്ദു നെയ്തു നെയ്തു നെയ്തു നിവർത്തി
നീല രാവിലീ നിലാവിൻ ചിത്ര കംബളം
താരകപ്പൂമ്പൊട്ടു കുത്തിയ രത്നകംബളം
ആരെയാരെയാരെ വരവേൽക്കുവാൻ
ആരെയാരെയാരെ വരവേൽക്കുവാൻ
Share on Google Plus

About Lyrichords

LyRICHORDS is focussed on collecting database of lyrics from various languages in the media industry.

0 comments :

Post a Comment