സിത്താരയുടെ പ്രൊജക്റ്റ് മലബാറിക്കസ് (2018) : ഋതു

സിത്താരയുടെ പ്രൊജക്റ്റ് മലബാറിക്കസ് (2018) : ഋതു


വർഷം : 2018 
സിത്താരയുടെ പ്രൊജക്റ്റ് മലബാറിക്കസ് 
വരികൾ : ഹരിനാരായണൻ 
സംഗീതം : സിത്താര 
പാടിയത് : സിത്താര 




വരികൾ



ഓരോ ഋതുവിനുള്ളിലാരോ സ്വരപ്പെടുത്തി ഓരോ നിറത്തിലുള്ള സംഗീതം രസരാഗം വിവിധ മതി ഗാഢo പ്രകൃതിയുടെ നാദം പ്രണയമയമാനന്ദം ലയമേകം സമഭാവം ശുഭഗീതം.... ഗ്രീഷ്മം ചുടുവെയിലിലാടി, കൊതിപ്പെടുത്തും ലാവ് , കനൽ ചുരത്തും സംഗീതം പൂക്കും ഇലവുമരം , ചോക്കും മനസ്സ് , മദഗന്ധം വിതച്ചരഞ്ഞു മാലേയം വേനൽ പുഴയൊഴുകി പ്രേമാർദ്രമായ് തെളിഞ്ഞ കണ്ണാടി പോൽ മിന്നും നീരോടേ ലയമേകം , സമഭാവം ശുഭഗീതം ഹർഷം ഹൃദയമേഘ വർഷം പ്രണയമിന്നൽ ചിന്നും പതഞ്ഞൊഴുകുമാപാദം സാമം ധ്വനി മൃദംഗതാളം പ്രകൃതി മൽഹാർ പാടും സ്വരജതിതൻ ആരോഹം മാനോ മരത്തളിരിനാലേ ഹരിതമായ കാടാകെ ഓടുന്നു സോത്സാഹം ലയമേകം സമഭാവം ശുഭഗീതം ചെന്നൽ പഴുപ്പുനിറം ചേരും തരുണിയുടെ - ചെന്താർമുഖ സദൃശലാവണ്യം - ചേരും ശരത്തണയെ ഓരോ സരിത്തുമിളമീനിൻ പുളകമൊടു ശാലീനം പാടും ധവളഖഗമോരോ മണൽ പരപ്പിൽ , ആമോദമാളുന്നൊരീ കാലം ലയമേകം സമഭാവം ശുഭഗീതം പുത്തൻ യവങ്ങൾ തളിർ ചൂടി , ഉതിർന്നു മുല്ല, മഞ്ഞിൽ കുളിച്ചു വന്നു ഹേമന്തം ക്രൗഞ്ചം പൊഴിക്കും മധുനാദം സുഖം പകർന്നു , ഗ്രാമം തെളിഞ്ഞു നിന്നു സാനന്ദം പാച്ചോറ്റി ചില്ല മലർതാലം പിടിച്ചിടുന്നു മാരന്റെ കേളീതലം ചിത്തം മോഹക്കരിമ്പുപാടം ചേലിൽ വിളഞ്ഞു നിന്നു , ബാലേ ശിശിരകാലം വന്നല്ലോ വാതായനങ്ങൾ പൂട്ടി തീ കായും പരിസരമാകെ അകിൽപ്പുകതൻ സൗരഭ്യം താനെ ഇലപൊഴിഞ്ഞുശാഖ, കിളികൾ പാടി ജീവാനുരാഗത്തിന്നീണങ്ങൾ മാമ്പൂ സുഗന്ധം , കുയിൽ പാട്ടിൻ മരന്ദം മലർമാരന്റെ ഹൃദയമീ വാസന്തം ഓരോ ഞൊടിയും പ്രണയാർദ്രം , പ്രമദവനം സാന്ദ്രം, ഭ്രമരസമസഞ്ചാരം ലാസ്യം മധുരമന്ദഹാസം എഴുതി വച്ചു മന്നാകെ ,മങ്ങാതെ പൂക്കാലം
Share on Google Plus

About Lyrichords

LyRICHORDS is focussed on collecting database of lyrics from various languages in the media industry.

0 comments :

Post a Comment