എന്ന് നിൻറ്റെ മൊയ്തീൻ (2015) : പ്രിയമുള്ളവനേ വരികൾ

വര്ഷം : 2015 
ചിത്രം : എന്ന് നിൻറ്റെ മൊയ്തീൻ 
സംവിധാനം : ആർ എസ് വിമൽ 
സംഗീതം : രമേശ്‌ നാരായണൻ 
വരികൾ: റഫീഖ് അഹമ്മദ് 
പാടിയത് : മധുശ്രീ നാരായണൻ 
അഭിനയിച്ചത് : പ്രിഥ്വിരാജ്  സുകുമാരൻ, പാർവ്വതി മേനോൻ

Click here for lyrics in English


എന്ന് നിൻറ്റെ മൊയ്തീൻ (2015) : പ്രിയമുള്ളവനേ വരികൾ
എന്ന് നിൻറ്റെ മൊയ്തീൻ (2015) : പ്രിയമുള്ളവനേ വരികൾ


വരികൾ

പ്രിയമുള്ളവനേ......
പ്രിയമുള്ളവനേ...പ്രിയമുള്ളവനേ..... 
വിരഹവുമെന്തൊരു മധുരം...
മുറിവുകളെന്തൊരു സുഖദം...
പ്രിയമുള്ളവനേ...പ്രിയമുള്ളവനേ..... 
വിരഹവുമെന്തൊരു മധുരം...
ഹാ...മുറിവുകളെന്തൊരു സുഖദം...

ഒറ്റയ്ക്കുനിൽ‌ക്കേ ഓർക്കാതെ മുന്നിൽ 
വന്നു നിന്നില്ലേ....
അക്കരെയ്ക്കേതോ തോണിയിലേറി
പെട്ടെന്നു പോയില്ലേ....
അന്നുരാവിൽ ആ ചിരിയോർ‌ത്തെൻ 
നോവു് മാഞ്ഞില്ലേ....
വിരഹവുമെന്തൊരു മധുരം...
പ്രിയമുള്ളവനേ...പ്രിയമുള്ളവനേ..... 
വിരഹവുമെന്തൊരു മധുരം...
ഹാ...മുറിവുകളെന്തൊരു സുഖദം...

ആ കടവിൽ നീ ഇപ്പൊഴുമെന്നെ 
കാത്തു നിൽക്കുകയോ.....
ഒത്തിരി ചൊല്ലാനുള്ളതെല്ലാം 
ആ പുഴ ചൊല്ലിയില്ലേ....
എന്റെ പ്രേമം ആ വിരിമാറിൽ 
കൊത്തിവെച്ചില്ലേ....
വിരഹവുമെന്തൊരു മധുരം...
പ്രിയമുള്ളവനേ...പ്രിയമുള്ളവനേ..... 
വിരഹവുമെന്തൊരു മധുരം...
മുറിവുകളെന്തൊരു സുഖദം...
പ്രിയമുള്ളവനേ......


Click here for lyrics in English


Share on Google Plus

About LyRICHORDS

LyRICHORDS is focussed on collecting database of lyrics from various languages in the media industry.

0 comments :

Post a Comment